dharna
പ്രതിഷേധ മാർച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

# കോളേജ് മാഗസിൻ പിൻവലിച്ചു

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജ് യൂണിയൻ പുറത്തിറക്കിയ മാഗസിനിൽ ശബരിമല വിശ്വാസത്തേയും ഹിന്ദു സംസ്കാരത്തേയും അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ എം.എ.കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുനിസിപ്പൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കോളേജ് റോഡിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ കെ.സി. ശിവൻ, ജില്ലാ സെക്രട്ടറി വി.എം. മണി, ആർ എസ് എസ് ജില്ലാ കാര്യവാഹ് പി.ജി. സജീവ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി. നടരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ .മാത്യൂ മാഗസിൻ പിൻവലിച്ചതായി രേഖാമൂലം അറിയിച്ചു.