sankaran
ശങ്കരൻ നായർ

നെടുമ്പാശേരി: ദേശീയപാതയിലെ അത്താണിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കുറുപ്പനയം പുറപ്പിള്ളിൽ വീട്ടിൽ ശങ്കരൻ നായരാണ് (ഉണ്ണി - 69) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച സന്ധ്യക്ക് അത്താണി അമല തിയേറ്ററിന് സമീപമായിരുന്നു അപകടം. ആലുവയിൽ നിന്ന് മാളയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണിടിച്ചത്. തലക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

ഭാര്യ വൈപ്പിൻ തച്ചേലിൽ കുടുംബാംഗം വത്സല. മക്കൾ: ശ്രീജ, പ്രിയ, ശ്രീകാന്ത്. മരുമക്കൾ: അനീഷ്‌കുമാർ, രാജേഷ് മേനോൻ, രാഗി.