കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) 2019-20 വർഷത്തെ പ്രസിഡന്റായി ബ്രാൻഡ് ബ്രെയ്ൻസ് സി.ഇ.ഒയും ബ്രാൻഡ് സ്‌പെഷ്യലിസ്റ്റുമായ ജിബു പോൾ തിരഞ്ഞെടുക്കപ്പെട്ടു. മെഡിവിഷൻ ഗ്രൂപ്പ് ഡയറക്ടർ ബിബു പുന്നൂരാനാണ് സെക്രട്ടറി.
സൈബർലാൻഡ് ഗ്രൂപ്പ് സ്ഥാപക ഡയറക്ടറും മെന്ററുമായ ആർ. മാധവ് ചന്ദ്രൻ (സീനിയർ വൈസ് പ്രസിഡന്റ് ) ഇൻഫിനിറ്റി ഹോസ്പിറ്റാലിറ്റി സർവീസസ് സി.ഇ.ഒ എൽ. നിർമ്മല (വൈസ് പ്രസിഡന്റ് ) പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് എച്ച്.ആർ വിഭാഗം വൈസ് പ്രസിഡന്റ് ജോൺസൺ മാത്യു (ജോയിന്റ് സെക്രട്ടറി) ജെ.വി.ആർ ആൻഡ് അസോസിയേറ്റ്‌സ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് പാർട്ട്ണർ ജോമോൻ കെ. ജോർജ് (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ടാറ്റ കൺസൾട്ടൻസി സർവീസസ് കേരള വൈസ് പ്രസിഡന്റും ഡെലിവറി സെന്റർ ഹെഡുമായ ദിനേശ് പി. തമ്പി സ്ഥാനമൊഴിയുന്ന പ്രസിഡന്റെന്ന നിലയിൽ ഭരണ സമിതിയിൽ തുടരും.