മൂവാറ്റുപുഴ: ഡോ. ദിലീപ് വാഗിന്റെ വാർ പാത്ത് (സഹനത്തിന്റെ പാത) എന്ന ചലച്ചിത്രം മലയാള ഭാഷയിൽ ആദ്യമായി മൂവാറ്റുപുഴ കെ.എം. ജോർജ് ടൗൺ ഹാളിൽ 28ന് പ്രദർശിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് നാലിന് ആരംഭിക്കുന്ന സിനിമാ പ്രദർശനത്തിൽ നിർമ്മാതാവ് ഡോ. ദിലീപ് വാഗ്, മാദ്ധ്യമ പ്രവർത്തകൻ ഡോ. ബാബു.കെ.വർഗീസ് എന്നിവർ സംസാരിക്കും. 29ന് വൈകിട്ട് ആറിന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിലും 30ന് വൈകിട്ട് 6ന് നീറാംമുഗൾ സെന്റ് പീറ്റേഴ്‌സ് പാരീഷ് ഹാളിലും 31ന് വൈകിട്ട് ആറിന് പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിലും ആഗസ്റ്റ് ഒന്നിന് വൈകിട്ട് ആറിന് പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ ഹാളിലും ആഗസ്റ്റ് രണ്ടിന് വൈകിട്ട് ആറിന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് പ്രവേശനം സൗജന്യം. പത്രസമ്മേളനത്തിൽ ഫാ. ഡോ. എം.വി.ഏലിയാസ്, പാസ്റ്റർ ജോജോ ദാനിയൽ, ബ്രദർ ബിജു പൊന്നാൽ എന്നിവർ പങ്കെടുത്തു.