muthalib
കൊച്ചിൻ വെൽഫയർ സെന്റർ ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊച്ചിൻ വെൽഫെയർ സെന്റർ ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉസ്മാൻ പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. കുഞ്ഞുമോൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിനഗ് കമ്മറ്റി ചെയർപേഴ്‌സൺ ഫാത്തിമ സാദിഖ്, ചൂർണിക്കര പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ റംല റഷീദ്, മഹല്ല് ജമാ അത്ത് കൗൺസിൽ ജില്ലാ സെക്രട്ടറി അബ്ദുല്ല മാറമ്പിള്ളി, കെ.എ. മായിൻകുട്ടി എന്നിവർ പ്രസംഗിച്ചു.