കിഴക്കമ്പലം: കർഷക തൊഴിലാളി യൂണിയൻ കുന്നത്തുനാട് വില്ലേജ് സമ്മേളനം എരിയാ സെക്രട്ടറി ബി. ജയൻ ഉദ്ഘാടനം ചെയ്തു. പി.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എം. അബ്ദുൾ കരീം, എൻ.എസ്. സജീവൻ, എൻ.വി. രാജപ്പൻ, ടി. തോമസ്, എം.കെ. കൃഷ്ണൻകുട്ടി, വത്സ എൽദോ, വി.എ. ജയകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.എ. ജയകുമാർ (പ്രസിഡന്റ്), എൻ.വി. വാസു, പ്രീത രാജു (വൈസ് പ്രസിഡന്റുമാർ), എൻ.വി രാജപ്പൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.