തോപ്പുംപടി: കൊച്ചി ഹെർ ചോയ്സ് അസോസിയേഷൻ രൂപീകരണം 28ന് നടക്കും.രണ്ടിന് തോപ്പുംപടി ബി.എംസെന്ററിൽ നടക്കുന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് മാഗ്ലിൻ ജാക്സൺ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി.കെ.വി.തോമസ്, മേയർ സൗമിനി ജെയിൻ, മുൻ മേയർ ടോണി ചമ്മിണി, സെക്രട്ടറി ബെക്റ്റ് സിഷാജൻ തുടങ്ങിയവർ സംബന്ധിക്കും. ട്രഷറർ ഷംല ബാബു നന്ദി പറയും.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് സംഘടന മുൻതൂക്കം നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.