മൂവാറ്റുപുഴ: എം.ഐ.ഇ.ടി ഹൈസ്കൂൾ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി കൃഷി ഓഫീസർ രമ, കൃഷി അസിസ്റ്റന്റ് നാദിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് സ്കൂൾഗ്രൗണ്ടിലെ കൃഷി. സ്കൂൾ മാനേജർ മുഹമ്മദ്കാസിം, ഹെഡ്മിസ്ട്രസ് ബിജിന, വനിതാ ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ സബാഹ് ബിൻ മുഹമ്മദ്, വി.എം. സൈനുദ്ദീൻ, പി.ടി. വർക്കി എന്നിവർ സംസാരിച്ചു.