പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളിൽ നടന്ന ഔഷധക്കഞ്ഞി വിതരണം വിദ്യാർത്ഥികൾക്ക് വേറിട്ടനുഭവമായി .ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഔഷധച്ചെടി ശേഖരിച്ചാണ് കഞ്ഞി തയ്യാറാക്കിയത്.തുടർന്ന് പ്ലാവില കുമ്പിളിൽ കഞ്ഞി വിതരണം നടത്തി.മാനേജർ സി.പി.കിഷോർ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക കെ.കെ.സീമ, സി.ജി.പ്രതാപൻ തുടങ്ങിയവർ സംബന്ധിച്ചു.