പള്ളുരുത്തി: വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ ഏഴായിരം രൂപ അടങ്ങിയ പേഴ്സ് തിരിച്ച് നൽകി 21 കാരൻ മാത്യകയായി.മൂലങ്കുഴി ആര്യാട് മാന്ത്രയിൽ ജോസഫ് സ്റ്റാലിനാണ് തോപ്പുംപടി ബി.ഒ.ടി. പാലം സ്റ്റോപ്പിൽ നിന്ന് പേഴ്സ് ലഭിച്ചത്.പേഴ്സിലെ വിലാസം നോക്കി ഉടമയെ കണ്ടെത്തുകയായിരുന്നു.ആലുവ ഗവ.സ്ക്കൂൾ അദ്ധ്യാപകനും പള്ളുരുത്തി സ്വദേശിയായ എം.എസ്.ആന്റണിയുടേതായിരുന്നു പേഴ്സ്.നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനായ ജോസഫ് സ്റ്റാൻലി ജോലിക്ക് പോകാൻ നിൽക്കുമ്പോഴാണ് പേഴ്സ് കണ്ണിൽപ്പെട്ടത്. ഫോർട്ട് കൊച്ചി ഗവ.സ്ക്കൂളിൽ അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും സാക്ഷി നിർത്തിയാണ് പേഴ്സ് കൈമാറിയത്.