പെരുമ്പാവൂർ: സർവീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർ കെ.ജി. ജയകുമാരൻ നായർക്ക് റസിഡന്റ്സ് അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. സഫ റസിഡൻസിയിൽ നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡൻറ് അഡ്വ എൻ.സി. മോഹനൻ അദ്ധ്യക്ഷനായി. ഉപഹാരം സർക്കിൾ ഇൻസ്‌പെക്ടർ പി എ ഫൈസൽ സമ്മാനിച്ചു. സാംസൺ, ബേസിൽ, ജി ജയപാൽ, പി കെ സുരേന്ദ്രൻ, എം.എ. മൈതീൻകുഞ്ഞ്, സണ്ണി തുരുത്തിയിൽ, ഏലിയാസ് തോടത്തിൽ എന്നിവർ സംസാരിച്ചു. പെരുമ്പാവൂർ സ്റ്റേഷനിലെ ജനമൈത്രി പൊലീസ് സി.ആർ.ഒ ആയിരുന്നു ജയകുമാരൻ നായർ .