അങ്കമാലി : കേരള സെന്റൽ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 3 ,4 തീയ്യതികളിൽ ഡെന്റൽ എക്‌സ്‌പോ അങ്കമാലിയിൽ നടക്കും .3 ന് കറുകുറ്റി അഡലക്‌സ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന എക്‌സ്‌പോ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ദേശീയ ,അന്തർ ദേശീയ സെമിനാറുകളും നടക്കും. ദന്തൽ ചികിത്സാ രംഗത്തെ അതിനൂതനമായ മാറ്റങ്ങളിലെ സങ്കേതിക വിദ്യകൾ ഡോക്ടർമാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടിയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് കേരള സെന്റൽ അസോസിയേഷൻ ഭാരവാഹികളായ കെ ജി ഉണ്ണികൃഷ്ണൻ ,ബേബി ചക്യേത്ത് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു .