elanji
ആലപുരം വിദ്യാമന്ദിരം യു.പി.സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച കംമ്പ്യൂട്ടറിന്റേയും പ്രൊജക്ടറിന്റേയും ഉദ്ഘാടനം .അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

ഇലഞ്ഞി : ആലപുരം വിദ്യാമന്ദിരം യു.പി സ്കൂളിൽ എം.എൽ.എ ഫണ്ടിൽനിന്നനുവദിച്ച കമ്പ്യൂട്ടറിന്റേയും പ്രൊജക്ടറിന്റേയും ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ പുരുഷൻ മുരിക്കുംതോട്ടം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. ഷിബു, പഞ്ചായത്ത് അംഗം അഡ്വ. അന്നമ്മ ആൻഡ്രൂസ്, പ്രധാന അദ്ധ്യാപകൻ സന്തോഷ്, വാസു, അജി കോക്കോട്ടിൽ,ടി.കെ. രാജൻ എന്നിവർ സംസാരിച്ചു.