കൂത്താട്ടുകുളം : പാർലമെന്റിൽ ബി.ജെ.പിക്ക് ആവശ്യമുള്ള അംഗബലം ഉള്ളതിനാലാണ് കേരളത്തിലെ കോൺഗ്രസ് എം.പിമാർ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കുവാൻ കോൺഗ്രസിനാകില്ല. അത് ഇടതുപക്ഷത്തിന് മാത്രമേ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
എം. ഫിലിപ്പ് ജോർജിന്റെ 21-ാം ചരമവാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് കൂത്താട്ടുകുളത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ആർ. സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഷാജു ജേക്കബ്, നഗരസഭ ചെയർമാൻ റോയി എബ്രാഹം, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ, കെ.പി. സലിം, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ജോഷി സ്കറിയ എന്നിവർ സംസാരിച്ചു.