കൊച്ചി​:നെല്യക്കാട്ട് ഔഷധീശ്വരി ക്ഷേത്രത്തിൽ കർക്കടകപൂജകൾക്കും ഒൗഷധസേവയ്ക്കും തിരക്കേറി. സർവ്വരോഗശമനത്തിനും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ് ഇവിടെ നിന്ന് കിട്ടുന്ന ദിവ്യഔഷധം എന്നാണ് വിശ്വാസം.

ആഗസ്റ്റ് 16വരെയാണ് ഔഷധപ്രസാദ സേവ. സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു. ആഗസ്റ്റ് ഒന്നിന് ജില്ലയിൽ ഏറ്റവും കൂടുതൽ ആനകൾ എത്തുന്ന ആനയൂട്ടും ആനകൾക്കു ഔഷധസേവയും നടക്കും. 25ൽ പരം ആനകൾ പങ്കെടുക്കും. കലാനിലയം മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പഞ്ചാരി​മേളവും ഉണ്ടാകും.

രാമായണമാസചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജർ ഹരി.എൻ. നമ്പൂതിരി അറിയിച്ചു.