മൂവാറ്റുപുഴ: സംസ്ഥാന ചലച്ചിത്ര അക്കാഡമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11- മത് ദേശീയ ചലചിത്രോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ഫെസ്റ്റിവൽ ചെയർമാൻ എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. വർക്കിംഗ് ചെയർമാൻ യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് ശ്രീധർ, എം.എസ്. ബാലൻ, എം.എൻ. രാധാകൃഷ്ണൻ, പി.എ.സമീർ, അഡ്വ.ബി.അനിൽ, കെ.ആർ. സുകുമാരൻ, അർജുനൻ, ഡോ. ബോബി പോൾ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 10 മുതൽ 14 വരെ രണ്ട് തിയേറ്ററുകളിലാണ് പ്രദർശനം. പാസ് ആവശ്യമുള്ളവർ സംഘാടകസമിതി ഓഫീസിലെത്തി കൈപ്പറ്റണം.