കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇംഗ്ലീഷ് ആൻഡ് വിദേശഭാഷാ വകുപ്പ് സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷാസാഹിത്യത്തിലെ അക്കാദമിക് പ്രസിദ്ധീകരണം സംബന്ധിച്ച ദ്വിദിന ദേശീയ ശിൽപശാല സമാപിച്ചു. സർവകലാശാല വൈസ്ചാൻസലർ ഡോ. കെ.എൻ മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു. ശിൽപ്പശാലയിൽ കമ്പ്യൂട്ടർ സയൻസ് വകുപ്പ് മോധാവി ഡോ. ജി. സന്തോഷ്‌കുമാർ, ഫോട്ടോണിക്‌സ് വിഭാഗം പ്രൊഫസർ ഡോ. കൈലാസ്‌നാഥ്, ലൈബ്രേറിയന്മാരായ ഡോ. സുരേന്ദ്രൻ ചെറുകോടൻ, ഡോ.ഷീജ എൻ കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.