കൊച്ചി : കൊച്ചി നഗരത്തിലും സമീപ പഞ്ചായത്തുകളിലും തെരുവുനാ യ് ക്കളുടെവിളയാട്ടം.തെരുവുനായ് ക്കളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ റോഡിലും വീട്ടുമുറ്റത്തും തെരുവുപട്ടികളുടെ ആക്രമണം ഭയന്ന് ജീവിക്കേണ്ട അവസ്ഥ. പകൽ കാൽനടയാത്രക്കാരേയും കുട്ടികളെയുംവരെ നായ് ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നു. രാത്രി ബൈക്ക് യാത്രക്കാർക്ക് പിന്നാലെയും ഓടിയടുക്കുന്നു.

പിറവത്തും തെരുവുനായശല്യം രൂക്ഷമാണ്. . നായ് ശല്യം ഒഴിവാക്കാൻ കൊച്ചി കോർപ്പറേഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. അങ്കമാലി , ആലുവ , പിറവം , മൂവാറ്റുപുഴ , കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പ്രഭാത സവാരി ഉപേക്ഷിച്ചു. രാവിലെ ക്ഷേത്രങ്ങളിൽ പോകുന്നവർ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, വെെറ്റില ഹബ് എന്നിവിടങ്ങളും നായ് ക്കളുടെ വിഹാരകേന്ദ്രമാണ്. രാത്രിയിൽ ബസിലെത്തി നദീതീരങ്ങളിലും നായ് ക്കളുടെ ശല്യം രൂക്ഷമാണ്. പിറവത്ത് പകൽ പോലും സ്കൂൾ കൂട്ടികൾ റോഡിലൂടെ നടക്കാൻ ഭയക്കുകയാണ്.

പെരുപ്പത്തിനു പിന്നിൽ മാലിന്യം തള്ളലും

.പൊതുസ്ഥലങ്ങളിൽ ആഹാരാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളുന്നിടത്ത് ആഹാരം അന്വേഷിച്ചെത്തുന്ന നായ് ക്കൾ പിന്നീട് അവിടെ സ്ഥിരം താവളമാക്കും. ഇവിടെ പെറ്റുപെരുകുന്ന തെരുവുനായ്ക്കളാണ് ആളുകളുടെ പേടിസ്വപ്നമായി മാറുന്നത്. പ്രാദേശിക സ്വഭാവമനുസരിച്ച് ചില നായ് ക്കൾ രാത്രിമാത്രവും, മറ്റുള്ളവ രാത്രിയിലും പകലും ഇറങ്ങും. രാത്രി മാത്രമിറങ്ങുന്നവ അപകടകാരികളാണ്.

എ.ബി.സി പദ്ധതിയിൽ മെല്ലെപ്പോക്ക്
സംസ്ഥാന സർക്കാർ കൊണ്ടുവന്ന വന്ധ്യംകരണ പദ്ധതി(എ.ബി.സി) ജി നിരങ്ങിയാണ് നീങ്ങുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നാലു യൂണിറ്റുകളാണ് കുടുംബശ്രീക്കു കീഴിൽ ജില്ലയിലുള്ളത്. ഒാരോ യൂണിറ്റിനും കരാറടിസ്ഥാനത്തിലുള്ള ഡോക്ടറുടെ സേവനവും ഏതു സമയത്തും ലഭ്യമാണ്. ജില്ലാ പഞ്ചായത്തിനാണ് പദ്ധതിയുടെ സംയോജന ചുമതല. പട്ടിമറ്റം(1), ആലങ്ങാട് (2),മലയാറ്റൂർ(1) എന്നിവിടങ്ങളിലായി നാല് വന്ധ്യംകരണശസ്ത്രക്രിയ യൂണിറ്റുകളാണുള്ളത്. ശസ്ത്രക്രിയക്കും മൂന്ന് ദിവസത്തെ തുടർപരിചരണത്തിനും ശേഷം അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തന്നെ നായ് ക്കളെ തിരിച്ചു വിടും.. ഇങ്ങനെയെത്തിയ നായ് ക്കളുടെ ആവാസസ്ഥാനത്തേക്ക് അവയുടെ ജിവിതകാലത്ത് മറ്റുതെരുവു നായ്ക്കൾ സാധാരണനിലയിൽ എത്തുകയില്ല. ഒരു നായയെ കൊണ്ടുവന്ന് വന്ധ്യംകരിച്ചാൽ കുറഞ്ഞത് 2100 രൂപ യൂണിറ്റുകൾക്ക് ലഭിക്കും എന്നാൽ ഇതിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യത്തിന് ഫണ്ട് മാറ്റി വയ്ക്കുന്നില്ല .ബംഗ്ളൂരു ആസ്ഥാനമായ എൻ.ജി.ഒയുടെ സഹകരണത്തോടെയായിരുന്നു കേരളത്തിൽ എ.ബി.സി പദ്ധതിക്ക് തുടക്കംകുറിച്ചത് .

. വളർത്തുമൃഗങ്ങളാണ്നായ് ക്കളുടെ പ്രധാന ഇര .

ജില്ലയിൽ തെരുവ് നായ്ക്കളുടെ എണ്ണം ഗണ്യമായ രീതിയിൽ വർദ്ധിച്ചു. വളർത്തുമൃഗങ്ങളാണ് പ്രധാന ഇര . കന്നുകാലികൾ ഒഴിച്ചുള്ളവയ്കക്ക് അടച്ചുറപ്പുള്ള സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കണം . മുറിവും മറ്റും ശ്രദ്ധയിൽപ്പെട്ടാൽ അവ കഴുകി വൃത്തിയാക്കി എത്രയുംപെട്ടെന്ന് വാക്സിനേഷൻ എടുപ്പിക്കണം.

ബേബി ജോസഫ് ,ഡപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് എറണാകുളം ജില്ല.

ല്ല.

മൂവാറ്റുപുഴയിൽ കഴിഞ്ഞമാസം സ്കൂൾവിദ്യാർത്ഥികൾഉൾപ്പെടെ പത്തുപേരെ തെരുവുനായ ആക്രമിച്ചു.

കൈകളിൽ വടികളുമായി പ്രഭാതസവാരിക്ക് ഇറങ്ങേണ്ട സ്ഥിതി

വന്ധ്യംകരിച്ചതിനേക്കാൾ നാലിരട്ടിയിലധികം നായ്ക്കൾ തെരുവിൽ