panchayath
തുറവൂർ ഗ്രാമപഞ്ചായത്തിലെ വയോജന സംഗമം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജനസംഗമം നടത്തി. സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും കർക്കടകകഞ്ഞി വിതരണവും നടത്തി. ആൻസൻ ക്ളാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രീദേവി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജെയ്‌സൺ, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ് . ലത ശിവൻ, ബിന്ദു വത്സൻ, ധന്യ ബിനു, വിൻസി ജോയി, ലിസി മാത്യു, ടെസി പോളി, ഡോ. ശ്രീലക്ഷ്മി, ഡോ. ലേഖ, സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ജയചന്ദ്രൻ , അസി. സെക്രട്ടറി ദീപ തുടങ്ങിയവർ സംസാരിച്ചു.