മൂവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജിൽ ട്രിപ്പിൾഒ കോൺക്ലേവ് വാർഷിക സ്റ്റേറ്റ് കോൺഫറൻസ് 27, 28, തീയതികളിൽ നടക്കും. കോളേജിൽ നടക്കുന്ന ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ . ടി. എസ്. റഷീദ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കോളേജ് ഡയറക്ടർ ബിന്യാമിൻ ടി. എസ് സംസാരിക്കും. ഓറൽ മെഡിസിൻ, ഓറൽ സർജറി, ഓറൽ പാത്തോളജി എന്നീ ദന്ത ചികിത്സാ വിഭാഗങ്ങളിലുള്ള വിദഗ്ദ്ധർ സെമിനാറിൽ പങ്കെടുക്കും. കോൺ ബീം കംപ്യൂട്ടഡ് ടോമോഗ്രഫി (സി.ബി.സി.ടി.) സ്‌കാനറിന്റെ പ്രായോഗിക പരിജ്ഞാന ശില്പശാലയും നടക്കുമെന്ന്‌ കോളേജ് പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി അറിയിച്ചു.