ആലുവ: ''ഇത്രയും മോശം പൊലീസിനെ കണ്ടിട്ടില്ലെന്നത് എം.എൽ.എയുടെ അഭിപ്രായമാണ്. മോശം പൊലീസ് എന്നൊന്നുമില്ല. ഞങ്ങളൊക്കെത്തന്നെയല്ലേ സർക്കാർ.'', എറണാകുളത്ത് പൊലീസ് ലാത്തിച്ചാർജിൽ കൈയ്യൊടിഞ്ഞ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു..

ആലുവയിലെ പ്രാദേശിക നേതാവിൻെറ വസതിയിലേക്ക് എൽദോയെ കാനം വിളിച്ചു വരുത്തുകയായിരുന്നു.

സംഭവത്തെക്കുറി​ച്ച് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം നടപടിയുണ്ടാകുമെന്നും കാനം പറഞ്ഞു. ഇത്തരം സംഭവങ്ങളി​ൽ സാധാരണ ആർ.ഡി.ഒയെയാണ് അന്വേഷണ ചുമതല ഏൽപ്പി​ക്കുക. എം.എൽ.എയ്ക്കും മർദ്ദനമേറ്റ സാഹചര്യത്തിലാണ് ജില്ലാ കളക്ടറെ ഏൽപ്പിച്ചത്. എല്ലാവരോടും തനിക്ക് മൃദു സമീപനമാണുള്ളതെന്നും കാനം പറഞ്ഞു.

നടന്നത് പാർട്ടിയുടെ

സമരം: എൽദോ

പൊലീസ് ലാത്തിച്ചാർജിനെയും അനുബന്ധ കാര്യങ്ങളെയും കുറി​ച്ച് കാനം രാജേന്ദ്രന് അറിവുള്ളതാണെന്നും,. അതു കൊണ്ട് അദ്ദേഹത്തോട് കൂടുതലൊന്നും പറയേണ്ടതിലല്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എൽദോ എബ്രഹാം എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു. . നടന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരമാണ്. വ്യക്തി ​സമരമായി​രുന്നി​ല്ല. കാനം പാർട്ടിയുടെ അഭിപ്രായമാണ് പറഞ്ഞത്. . പാർട്ടി നിലപാട് താൻ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. .