കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നാളെ (ഞായർ) ഉച്ചയ്ക്ക് 2 ന് മംഗലത്തുതാഴം അദ്വൈതം ആഡിറ്റോറിയത്തിൽ ചേരും. കൂത്താട്ടുകുളം യൂണിയൻ യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും, വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ എം.പി. ദിവാകരനാണ് റിട്ടേണിംഗ് ഓഫീസർ. എല്ലാ ശാഖാംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി പി.എൻ. സലിംകുമാർ അഭ്യർത്ഥിച്ചു.