പറവൂർ : ദേശീയപാതയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ളീനർക്കും പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ ക്ളീനർ ഉജ്ജൽ (32), തമിഴ്നാട് സ്വദേശിയായ ഡ്രൈവർ വാസു (45) എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ഉജ്ജലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെപുലർച്ചെ നാലരയോടെ ദേശീയപാതയിൽ ചെറിയപ്പിള്ളി പാലത്തിനു സമീപത്താണ് അപകടം. പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്ന് പത്ത് അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മൈസൂരിൽ നിന്ന് പച്ചക്കറിയുമായി നെട്ടൂരിലേക്ക് പോകുകയായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്ന പച്ചക്കറി മറ്റൊരു ലോറിയിൽ കയറ്റി നെട്ടൂരിലേക്ക് കൊണ്ടുപോയി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.