വൈപ്പിൻ: എടവനക്കാട് സൗത്ത് എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ കടവന്ത്ര ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട്, എസ്.എസ്.എം. റിസർച്ച് ഫൗണ്ടേഷൻ, എസ്.എൻ.ഡി.പി യോഗം, വനിതാസംഘം കേന്ദ്രസമിതി എന്നിവയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ ഇരുനൂറിലേറെപ്പേർ പങ്കെടുത്തു. ക്യാമ്പ് വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് ക്യാമ്പ് സന്ദേശം നൽകി. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് കലാ സന്തോഷ്, ഗിരിധർ ആശുപത്രി പി.ആർ.ഒ. ആൽവിൻ, ഡോ. ഷാഹിദ, ഡോ. കീർത്തന എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് പി.കെ. ജയപ്രസാദ്, സെക്രട്ടറി ടി.പി. സജീവൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.