വൈപ്പിൻ: കുഴുപ്പിള്ളി ബീച്ച് ഭാഗത്ത് കടലിൽ മത്സ്യബന്ധനവഞ്ചി മറിഞ്ഞ് 5 മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. എഞ്ചിനും വള്ളത്തിനും കേടുപാട് സംഭവിച്ചു. കുഴുപ്പിള്ളിയിൽ നിന്ന് കടലിൽപോയ ശ്രീ മുരുകൻ വഞ്ചിയാണ് അപകടത്തിൽപ്പെട്ടത്. രവി, സുനിൽ, ബാബു , മനോജ് , ഷാലു എന്നിവർക്കാണ് പരിക്കേറ്റത്.