വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിലെ മഞ്ഞുമാത പള്ളിറോഡ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. മുനമ്പം ആശുപത്രി, പൊലീസ് സ്റ്റേഷൻ, മഞ്ഞുമാത പള്ളി എന്നിവിടങ്ങളിലേക്ക് നിത്യേന നൂറുകണക്കിനാളുകളാണ് ഇതുവഴി പോകുന്നത്. പള്ളിയിലെ തിരുനാൾ ആഗസ്റ്റ് 5നാണ്. തിരുനാളിന് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രദക്ഷിണവും ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പള്ളിപ്പുറം വികസന ജനകീയസമിതി ചെയർമാൻ നിവേദനം നൽകി.