കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിദേശ ഭാഷാ വകുപ്പിൽ നടത്തുന്ന ഒരു വർഷത്തെ സായാഹ്ന കോഴ്സുകളിലേക്ക് ജൂലായ് 30 വരെ അപേക്ഷിക്കാം.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പിജി ഡിപ്ലോമ കോഴ്‌സിന് അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത.
ജാപ്പനീസ് ജർമൻ, ഫ്രഞ്ച് കോഴ്‌സുകൾക്ക് പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായ പരിധിയില്ല. വൈകിട്ട് ആറു മുതൽ എട്ടു വരെയാണ് ക്ലാസുകൾ.
വിവരങ്ങൾക്ക് ഫോൺ: 0484 - 2575180