വൈപ്പിൻ: പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഞാറയ്ക്കൽ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ എജൻസിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പേപ്പർ കവറുകൾ നിർമ്മിച്ചുനൽകി മാതൃകയായി. ഞാറയ്ക്കൽ പഞ്ചായത്തിലെ വിവിധ കടകളിലേക്ക് ആവശ്യമായ പേപ്പർ കവറുകളാണ് നൽകിയത്. അദ്ധ്യാപകരായ സ്റ്റെല്ല ജോൺ, സെബാസ്റ്റ്യൻ ആന്റണി എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപിക മരിയ കവറുകൾ നൽകി ഉദ്ഘാടനം ചെയ്തു.