വൈപ്പിൻ: ചെറായി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘത്തിൽ നിന്ന് 23,25,000 രൂപയുടെ മൈക്രോഫിനാൻസ് വായ്പ വിതരണം മത്സ്യഫെഡ് ബോർഡ് മെമ്പർ കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എസ്. മാധവൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഓഫീസർ ആനി ഷഫ്‌ന, സെക്രട്ടറി സുമി ശിവദാസൻ, കമ്മറ്റിഅംഗങ്ങളായ കെ.വി. പുരുഷോത്തമൻ, എ.കെ. സുകുമാരൻ, മാധുരി മുകേഷ്, ഞ്ജു പ്രസാദ് എന്നിവർ പങ്കെടുത്തു.