ജില്ലയിൽ അറുനൂറോളം ഫാമുകളും പതിനായിരത്തോളം ക്ഷീര കർഷകരുമുണ്ട്.
പിറവം: കന്നുകുട്ടി പരിപാലന പദ്ധതിയും നിർത്തിയതും കർഷകർക്ക് തിരിച്ചടിയായി. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാണു കന്നുകുട്ടി പരിപാലന പദ്ധതി പഞ്ചായത്തുതലങ്ങളിൽ നടപ്പാക്കുന്നത്.
4-6 മാസം പ്രായമുള്ള കന്നുകുട്ടികളെ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തെരഞ്ഞെടുത്തു ഇൻഷ്വർ ചെയ്യും. ഇവയ്ക്ക് എല്ലാ മാസവും സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യത്തെ ആറു മാസം വരെ 45 കിലോഗ്രാം കാലിത്തീറ്റയും ശേഷം അറുപതു കിലോയും പിന്നീട് പ്രസവിക്കുന്നതുവരെയോ 32 മാസം പ്രായമാകുന്നതുവരെയോ 75 കിലോഗ്രാം കാലിത്തീറ്റയും സബ്‌സിഡിനിരക്കിൽ നല്‍കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതുമൂലം ഈ വിലയ്ക്കു കാലിത്തീറ്റ നൽകാനാകില്ലെന്നാണു കമ്പനികളുടെ നിലപാട്.
കാലിത്തീറ്റ വില വർദ്ധനവ് പിൻവലിക്കണം :
അനൂപ് ജേക്കബ് എം.എൽ.എ.
കാലിത്തീറ്റ വില വർദ്ധനവ് പിൻവലിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ. ആവശ്യപ്പെട്ടു. ആപ്കോസ് അസോസിയേഷൻ പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ഷീരവികസന ഒഫീസിനു മുന്നിൽ നടത്തിയ കർഷക ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാജി കുടിയിരിക്കൽ അദ്ധ്യക്ഷത വഹിച്ചു. കർഷകർ നിരത്തിൽ പാലൊഴുക്കി പ്രതിഷേധിച്ചു.