ajith-kumar
മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റേയും കുടുംബശ്രീ സി.ഡി.എസിന്റേയും ആഭിമുഖ്യത്തിൽ നടന്ന സംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റേയും കുടുംബശ്രീ സി.ഡി.എസിന്റേയും ആഭിമുഖ്യത്തിൽ നടന്ന തലമുറ സംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ കീഴിലുള്ള ബാലസഭ അംഗങ്ങളും,അയൽക്കൂട്ട അംഗങ്ങളും പങ്കെടുത്തു. തലമുറകൾ തമ്മിലുള്ള അന്തരം കുറക്കുന്നതിന്റെ ഭാഗമായായിരുന്നു സംഗമം. സി.ഡി.എസ് ചെയർപേഴ്‌സൻ സാലി ബിജോയി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, പി.കെ. രാജു, പി.പി. അവറാച്ചൻ, സി.ഡി. എസ് അംഗങ്ങളായ റെജി ഷിബുകുമാർ, ഷിജി ബെന്നി. ശുഭ അനിൽ, മിനി സുഭാഷ്, സ്‌നേഹിത,ജിജിമോൾ, ഗോപിക,എൻ. പി, രാധിക,ബിന്ദു വി.എ എന്നിവർ പ്രസംഗിച്ചു.