pravasi-con-
പ്രവാസി കോൺഗ്രസ് പറവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : ആന്തൂരിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ മണ്ഡലം പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിൻസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. പി.എസ്. രഞ്ജിത്ത്, കെ.എ. അഗസ്റ്റിൻ, പി.വി. ലാജു, എം.ടി. ജയൻ, എം.ജെ. രാജു, പി.ആർ. സൈജൻ തുടങ്ങിയവർ സംസാരിച്ചു.