നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. റെക്കാഡ് റൂം ബെന്നി ബഹനാൻ എം.പിയും ഫ്രണ്ട് ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസും ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്. സുഹാസ് മികച്ച സേവനം നടത്തിയവരെ ആദരിക്കും. ഐ.എസ്.ഒ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ജീവനക്കാരെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള മോഹനൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ആശ ഏല്യാസ്, സന്ധ്യ നാരായണപിള്ള, സെക്രട്ടറി പി.വി. ഷീലാകുമാരി എന്നിവർ സംസാരിക്കും.