gurumadhiram-kuttukadu-
കൂട്ടുകാട് ശാഖായോഗം നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ആദ്യ സംഭാവന സന്തോഷ് ചൂളയ്ക്കലിൽ നിന്നും നി‌ർമ്മാണ കമ്മിറ്റി ചെയർമാൻ കെ. വേണുഗോപാൽ ഏറ്റുവാങ്ങുന്നു.

പറവൂർ : കൂട്ടുകാട് എസ്.എൻ.ഡി.പി ശാഖായോഗം നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ കൂപ്പൺ ഉദ്ഘാടനം കൂട്ടുകാട് സുബ്രഹ്മണ്യസമാജം ക്ഷേത്രം സെക്രട്ടറി സന്തോഷ് ചൂളയ്ക്കൽ നിർവഹിച്ചു. ആദ്യസംഭാവന ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ. വേണുഗോപാൽ സ്വീകരിച്ചു. കൂട്ടുകാട് സുബ്രഹ്മണ്യ സമാജം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൂട്ടുകാട് ശാഖായോഗം പ്രസിഡന്റ് രണരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലിർ കെ.ബി. സുഭാഷ്, എം.എഫ്.ഐ ചീഫ് കോ ഓഡിനേറ്റർ കണ്ണൻ കൂട്ടുകാട്, ക്ഷേത്രം മേൽശാന്തി എസ്. സുമേഷ്, ശാഖായോഗം സെക്രട്ടറി പി.ഒ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.