മൂവാറ്റുപുഴ: കാലവർഷം കനത്തതോടെ പകർച്ചപ്പനി വ്യാപകമായതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പനി വാർഡ് തുറന്നു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയർമാൻ പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജി ദിലീപ്, സി.എം. സീതി, കൗൺസിലർമാരായ പി.പി. നിഷ, ബിന്ദു സുരേഷ്, ഡോ. സതീശൻ, ഡോ. ദീപക് കുമാർ, ഡോ.ഷാജഹാൻ, ഡോ.വിവേക്, ഡോ.രാഖി, ആശുപത്രി വികസന സമിതി അംഗങ്ങളായ സജി ജോർജ്, അഡ്വ. എൻ.രമേശ് എന്നിവർ പങ്കെടുത്തു. പനി ക്ലിനിക്കിന്റെ പ്രവർത്തനം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ്.