തൃപ്പൂണിത്തുറ : നഗരസഭയും എക്‌സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്യത്തിൽ കാർഗിൽ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കൂത്തമ്പലത്തിൽ സ്ഥാപിച്ചിട്ടുള്ള ലെഫ് കേണൽ വിശ്വനാഥന്റെ പ്രതിമയിൽ ഹാരാർപ്പണവും, പുഷ്പാർച്ചനയും നടത്തി .തുടർന്ന് കൂത്തമ്പലത്തിൽ നടന്ന പൊതുയോഗം എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .യോഗത്തിൽ ചെയർപേഴ്‌സൺ ചന്ദ്രിക ദേവി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച വീര സൈനികരുടെ ഭാര്യമാരെ ആദരിച്ചു. ജനപ്രതിനിധികൾ, വിവിധ സേനാ വിഭാഗങ്ങളിൽ നിന്നള്ള സൈനികർ എസ്..പി.സി, എൻ.സി.സി കേഡറ്റുകൾ സ്‌കൂൾ കുട്ടികൾ വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച സൈനികൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.