kpms
കേരള പുലയർ മഹാസഭ തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസലേക്ക് പ്രതഷേധ മാർച്ചും ധർണ്ണയും നടത്തി.

തൃപ്പൂണിത്തുറ: പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ ആനുകൂല്ല്യത്തിന് വരുമാന പരിധി നിശ്ചയിച്ച് സംവരണത്തെ അട്ടിമറിക്കുന്ന ഉത്തരവ് റദ്ദുചെയ്യുക, ഗ്രാന്റുകൾ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പുലയർ മഹാസഭ തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസലേക്ക് പ്രതഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രതക്ഷേധ മാർച്ച് എ.ഇ.ഒ. ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ്ണ കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു ,പി.വി രതീഷ് അദ്ധ്യക്ഷത വഹിച്ചു ,എം.എ.വാസു, സി.വി.കൃഷ്ണൻ ബൈജു.എ.വി, ജയ.പി.എ, വിനീത ശരത് ,സാവിത്രി ഗോപാലൻ, വാസന്തി ശശിധരൻ എന്നിവർ അഭിവാദ്യങ്ങൾ നേർന്ന് സംസാരിച്ചു