മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കുള്ള ഒരുക്കം പൂർത്തിയായി. 31ന് പുലർച്ചെ 4 മുതൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും. നാരായണൻ ഇളയത് മുഖ്യ പൗരോഹിത്യം വഹിക്കും. ക്ഷേത്രത്തിൽ അന്ന് തിലഹവനവും സായൂജ്യപൂജയും പിതൃശുദ്ധിക്രിയകളും ഉണ്ടായിരിക്കും. സ്തീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ബലിപ്പുരകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ദേവസ്വം മാനേജർ അറിയിച്ചു.