കോലഞ്ചേരി : കടയിരുപ്പ് ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. ഇന്ന് രാവിലെ 9.30 ന് നടക്കുന്ന സമ്മേളനം വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ പ്രതിഭകളെ ആദരിക്കും. സ്‌കൂൾ വെൽഫെയർ കമ്മി​റ്റി ചെയർമാൻ സി.വി. ജേക്കബ് മുഖ്യാതിഥിയാകും.