മൂവാറ്റുപുഴ: നിർമല കോളേജ് എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി എത്തിയ കാർഗിൽ യുദ്ധ പോരാളിയായ ജോർഡി ജോസഫ് കാർഗിൽ വിജയ ദിവസത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും യുദ്ധ അനുഭവങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു . സുബേദാർ അരവിന്ദർ സിംഗ്, ഹവീൽദാർ ബിനു, എൻ.സി.സി ഓഫീസർ എബിൻ വിൽസൺ എന്നിവർ സംസാരിച്ചു. എൻ.സി.സി അണ്ടർ ഓഫീസർമാരായ അഖിൽ അനിൽകുമാറും രാഹുൽ സജീവും നേതൃത്വം നൽകി.