കോലഞ്ചേരി : മഴുവന്നൂർ പഞ്ചായത്തിലെ 19- ാം വാർഡ് ചീനിക്കുഴിയിൽ ഹൈമാസ്റ്റ് ലൈ​റ്റ് സ്ഥാപിച്ചു. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനു.ഇ.വർഗീസ്, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ലതാ സോമൻ, മെമ്പർ ബേസിൽ.കെ. ജോർജ്, സീബ വർഗീസ്, കെ.വി.എൽദോ, നളിനി മോഹൻ, കെ.ചെല്ലപ്പൻ ടി.കെ.രാജു, കെ.ബി. രാജേഷ് എന്നിവർ പ്രസംഗിച്ചു.