കോലഞ്ചേരി:പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലയൺസ് ക്ലബുമായി ചേർന്ന് പച്ചക്കറിത്തോട്ടം നിർമ്മിച്ചു. പദ്ധതി വി. പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ടി വിജയൻ, എൻ.ബി. അശോക്‌കുമാർ എന്നിവർ പ്രസംഗിച്ചു.