tree
കണ്ടെയ്നർ ലോറി തട്ടി തണൽമരം ഫയർഫോഴ്‌സ് സംഘം വെട്ടിമാറ്റുന്നു

ആലുവ: നഗരത്തിൽ കണ്ടെയ്നർ ലോറി തട്ടി തണൽമരം ഒടിഞ്ഞു. സീനത്ത് കവലയിൽ പെരുമ്പാവൂർ റോഡിൽ ഇന്നലെ ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. കുറച്ചുനാൾ മുൻപ് ഇതേ മരത്തിന്റെ കൊമ്പ് മറ്റൊരു ലോറി തട്ടി ഒടിഞ്ഞിരുന്നു. പിന്നീട് മരത്തിന്റെ കടഭാഗം ഒടിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം ഉടനെത്തി മരം വെട്ടിമാറ്റി.