കൊച്ചി: ഇ.പി.എഫ് പെൻഷനേഴ്‌സ് സംസ്ഥാന കൺവൻഷനും എൻ.കെ .പ്രേമചന്ദ്രൻ എം പി ക്ക് സ്വീകരണവും ഇന്ന് കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 10 ന് ബെന്നി ബഹനാൻ എം .പി സമ്മേളനം ഉദ്ഘാടനം ചെയ്യും .ആൾ ഇന്ത്യ ഇ പി എഫ് മെമ്പേഴ്‌സ് ആൻഡ് പെൻഷനേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷനാകും . ഏഴ് പതിറ്റാണ്ടായി ട്രേഡ് യൂണിയൻ മേഖലയിൽ പ്രവർത്തിക്കുന്ന സി .ഐ.ടി.യു നേതാവ് എം .എം .ലോറൻസിനെ ചടങ്ങിൽ ആദരിക്കും . ഹൈബി ഈഡൻ എം പി മുഖ്യാതിഥി ആകും .വി കെ ഇബ്രാഹിം കുഞ്ഞ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും .ഫോറം ജനറൽ സെക്രട്ടറി കെ പി ബേബി ആമുഖപ്രസംഗം നടത്തും .കളമശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ റുഖിയ ജമാൽ, സി .പി. ഐ ജില്ലാ സെക്രട്ടറി പി .രാജു , ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ .കെ. മോഹൻ ദാസ് , ഐ.എൻ. ടി. യു .സി ജില്ലാ പ്രസിഡന്റ് കെ .കെ. ഇബ്രാഹിം കുട്ടി , ഫോറം ഭാരവാഹികളായ കെ .എ. റഹ്മാൻ , എ. കെ. കിഷോർ , ജോർജ് തോമസ് , ഡോ .വിജയചന്ദ്രൻ , പി.ജെ. തോമസ് , വിജിലൻ ജോൺ എന്നിവർ സംസാരിക്കും .