കിഴക്കമ്പലം: കുന്നത്തുനാട് പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച മന്ദിരത്തിന്റെയും പ്രസിന്റെയും ഉദ്ഘാടനവും കെ.വി.കുട്ടപ്പൻ മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടത്തി. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണം നടത്തി. ഗൗരി വേലായുധൻ, കെ.കെ. പ്രഭാകരൻ, സി. കെ. അയ്യപ്പൻ കുട്ടി, സി.കെ.വർഗീസ്, കെ.കെ. രമേശ്, സുരേഷ് മാധവൻ, എം. ജെയ്‌സൺ, എ.ജി. ദിനേശ്, ജിജോ. വി. തോമസ്, എൻ.വി. രാജപ്പൻ, സി.പി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.