തൃപ്പൂണിത്തുറ:വിദ്യാലങ്ങളിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ തടയുവാൻ കർശന നടപടി എടുക്കുന്നതിന് നിയമം ഭേദഗതി വരുത്തണമെന്ന് ഗാന്ധി ദർശൻ സമിതി എറണാകുളം ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
എൽ ഡി എഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം വിദ്യാലയങ്ങൾ ഗുണ്ട ലഹരി മാഫിയകളുടെ താവളമായി മാറിയിരിക്കുകയാണ്.
ഗാന്ധി ദർശൻ സമിതി എണാകുളം ജില്ല പ്രസിഡന്റ് അഡ്വ. എം.ജി.ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ. ഡി. ഹരിദാസ്, ജില്ല ഭാരവാഹികളായ സാബു ആന്റണി, വി, പി. സതീശൻ ,വി.എം സെബാസ്റ്റ്യൻ ,എം നവീൻ ,എ വി അബ്ദുൾ മജീദ് ,കെ വി ഷാ , യു എ അബുബക്കർ എന്നിവർ സംസാരിച്ചു.