തൃപ്പൂണിത്തുറ: പുതിയകാവ് വിമൻസ് വെൽഫെയർ അസ്സോസ്സിയേഷന്റെയും, വൈറ്റിലയിലെ ജീവകാരുണ്യ സംഘടനയായ സന്ദീപ് മേനോൻ ഫൗണ്ടേഷന്റെയും, തൃപ്പൂണിത്തുറയിലെ സന്നദ്ധ സേവന സംഘടനയായ അഭയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ( ഞായർ)​, ഉച്ചതിരിഞ്ഞ് 3 മണിക്ക് പുതിയകാവ്, സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് ഹാളിൽ കാൻസർ ബോധവൽക്കരണവും, സൗജന്യ രോഗനിർണ്ണയ ക്യാമ്പും നടത്തുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പാപ്‌സ്മിയർ, മാമ്മോഗ്രാം പരിശോധനകൾ സൗജന്യമായിരിക്കും.. ക്യാമ്പിന്റെ ഉദ്ഘാടനം എം.എൽ.എ എം.സ്വരാജ് നിർവഹിക്കുന്നു.