കുമ്പളങ്ങി: കുമ്പളങ്ങി പഞ്ചായത്തിനെ സ്വകാര്യ ബസുകാർ കയ്യൊഴിയുന്നു. എറണാകുളം- കുമ്പളങ്ങി, മട്ടാഞ്ചേരി-കുമ്പളങ്ങി, ഫോർട്ട് കൊച്ചി-കുമ്പളങ്ങി റൂട്ടിലെ ബസുകൾ പലതും പെരുമ്പടപ്പ്, കുമ്പളങ്ങി പാലം വരെ മാത്രമേ സർവീസ് നടത്തുന്നത്. രാത്രി സമയങ്ങളിൽ പെരുമ്പടപ്പിൽ എത്തി ഓട്ടോറിക്ഷകളിൽ കൂടുതൽ തുക നൽകിയാണ് പലരും യാത്ര ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കുമ്പളങ്ങി നിവാസികൾ പഞ്ചായത്തിനും കെ.എസ്.ആർ.ടി.സി അധികാരികൾക്കും നിവേദനം നൽകിയിട്ടും ബസ് സർവീസ് നടത്താൻ നടപടിയായില്ല. ആയിരക്കണക്കിന് യാത്രക്കാരും നൂറ് കണക്കിനു വിദ്യാർത്ഥികളും ആശ്രയിക്കുന്ന കുമ്പളങ്ങി - എറണാകുളം ബസ് സർവീസ് പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

#കുമ്പളങ്ങിയിൽ നിന്നും മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

#മട്ടാഞ്ചേരി ജോ.ആർ.ടി.ഒ.ക്ക് പരാതി നൽകിയിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ല.

# കെ.എസ്.ആർ.ടി.സി ബസും മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തി.