തൃപ്പൂണിത്തുറ: കാർഗിൽ വിജയ് ദിവസത്തിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ലായം കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറയുടെ കാർഗിൽ വീരപുത്രൻ കേണൽ വിശ്വനാഥന്റെ അർദ്ധകായ പ്രതിമയിൽ കര നാവിക വ്യോമ സേനാ പ്രതിനിധികളും എം എൽ എയും മറ്റു പ്രമുഖരും പുഷ്പാർച്ചന നടത്തി.
രാവിലെ 9നു നാഷണൽ എക്‌സ് സർവിസ് മെൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ തുടങ്ങിയത്.
എം സ്വരാജ് എം എൽ എ കേണൽ വിശ്വനാഥിന്റെ പ്രതിമയ്ക്ക് മുന്നിലെ ദീപശിഖയിലേക് അഗ്‌നി പകർന്നു.
നഗര സഭാ അദ്ധ്യക്ഷ ചന്ദ്രിക ദേവി വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്റസ് പോലീസ് വിങ്ങുകൾ തുടങ്ങിയവർ എല്ലാം പുഷ്പാർച്ചന നടത്തി ധീര യോദ്ധാക്കളോടുള്ള ആദരവ് പ്രകടിപ്പിച്ചു.
തുടർന്നു ഇന്ത്യൻ നേവിയുടെ ക്യാ്ര്രപൻ പി വി ജി നമ്പ്യാർ പുഷ്പചക്രം സമർപ്പിച്ചു സല്യൂട്ട് ചെയ്തു. കരസേനയെ പ്രതിനിധീകരിച്ച് ലാൻസ് നായിഖ് സന്തോഷും എയർ ഫോഴ്‌സിനെ പ്രതിനിധീകരിച്ചു വിങ് കമാൻഡർ രവി ചൻദ്രനും പുഷ്പാർച്ച നടത്തി .
കാർഗിൽ വിജയ് ദിവസത്തിന്റെ ഇരുപതാം വാർഷിക വേളയിൽ കേണൽ വിശ്വനാഥന്റെ വിധവ ജലജ വിശ്വനാഥന്റെ സാന്നിധ്യം കൂടിയുണ്ടായിരുന്നു.
തുടർന്നു നടന്ന അനുസ്മരണ സമ്മേളനത്തിലും ജനപ്രതിനിധികളും കര നാവിക വ്യോമസേനാ പ്രതിനിധികൾ അടക്കം നാട്ടുകാരും ഭാരത സൈന്യം നേടിയ അഭിമാനകരമായ നേട്ടത്തിന്റെയും ധീര ദേശാഭിമാനികളുടെ ജീവ ത്യാഗത്തിന്റെയും ഓർമകൾ പുതുക്കി.