കൊച്ചി: ഷാലൻ വള്ളുവശേരിയുടെ " കാറ്റിലുലയും പൂക്കൾ " എന്ന നോവലിന്റെ ചർച്ചയും രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. എ.കെ.പുതുശേരി അദ്ധ്യക്ഷനായി. കെ.എൽ.മോഹനവർമ്മ ചർച്ച ഉദ്‌ഘാടനം ചെയ്തു. ഷാലൻ വള്ളുവശേരി രചിച്ച ഹേറോദേസ് ( ബൈബിൾ നാടകം ) ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണ് ( നോവൽ ) എന്നിവ ഡോ.ടി.എൻ.വിശ്വംഭരൻ പ്രകാശനം ചെയ്തു. കെ.എൽ.മോഹനവർമ്മയും അയ്മനം രവീന്ദ്രനും പുസ്തകങ്ങൾ ഏറ്റുവാങ്ങി. പി.യു.അമീർ, രമേശ് പൈ, ഖദീജ സെയ്തു മുഹമ്മദ് തുടങ്ങിയവർ നോവൽ ചർച്ചയിൽ പങ്കെടുത്തു. അക്‌ബർ ഇടപ്പള്ളി നന്ദി പറഞ്ഞു.